12:59am 10 November 2026
NEWS
സുസ്ഥിര വളര്‍ച്ച വിശദമാക്കി വിയറ്റ് ജെറ്റ് വാര്‍ഷിക പൊതുയോഗം
06/06/2025  12:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സുസ്ഥിര വളര്‍ച്ച വിശദമാക്കി വിയറ്റ് ജെറ്റ് വാര്‍ഷിക പൊതുയോഗം


കൊച്ചി: അടുത്ത ദശകത്തിനുള്ളില്‍ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി വിയറ്റ്‌ജെറ്റ് ഏവിയേഷന്‍ ജോയിന്റ് സ്റ്റോക്ക് കമ്പനി വാര്‍ഷിക പൊതുയോഗം നടത്തി. തുടര്‍ച്ചയായ ഫ്‌ളൈറ്റ് നെറ്റ്വര്‍ക്ക് വിപുലീകരണം, ദീര്‍ഘകാല ഫ്‌ളീറ്റ് നിക്ഷേപങ്ങള്‍, കൂടുതല്‍ ഡിജിറ്റല്‍ നവീകരണം എന്നിവ വളര്‍ച്ചയുടെ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ശക്തമായ സാമ്പത്തിക വളര്‍ച്ചയും ആഗോള വികാസവും അന്താരാഷ്ട്ര റൂട്ട് നെറ്റ്വര്‍ക്കും യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും 2024ല്‍ വിയറ്റ്‌ജെറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. എയര്‍ലൈന്‍ സുരക്ഷിതമായി 137,500 വിമാന സര്‍വീസുകളാണ് നടത്തിയത്. വിയറ്റ് ജെറ്റ് തായ്‌ലാന്റ് ഒഴികെ ഒന്‍പത് ദശലക്ഷത്തിലധികം അന്താരാഷ്ട്ര യാത്രക്കാര്‍ ഉള്‍പ്പെടെ 25.9 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ച വിമാനക്കമ്പനിക്ക് പ്രതിവര്‍ഷം 18 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 

2024-ല്‍ വിയറ്റ്‌ജെറ്റ് 20 പുതിയ റൂട്ടുകള്‍ ആരംഭിച്ചു. 101 അന്താരാഷ്ട്ര സര്‍വീസുകളും 44 ആഭ്യന്തര സര്‍വീസുകളും ഉള്‍പ്പെടെ മൊത്തം ശൃംഖല 145 റൂട്ടുകളായി വികസിപ്പിച്ചു. കൂടാതെ വിയറ്റ്‌നാമിനെ ഓസ്ട്രേലിയയിലെ അഞ്ച് വലിയ നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ എയര്‍ലൈനായി വിയറ്റ്‌ജെറ്റ് മാറി. വിയറ്റ്‌നാമും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയ്ക്കിടയിലുള്ള കണക്ടിവിറ്റിക്ക് നേതൃത്വം നല്‍കുന്നത് തുടരുന്നു.

2024ലും 2025ന്റെ തുടക്കത്തിലും വിയറ്റ്‌നാമീസ് എയര്‍ലൈന്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഇപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 78 പ്രതിവാര വിമാനങ്ങളുമായി 10 റൂട്ടുകള്‍ സര്‍വീസ് നടത്തുന്നു. വിയറ്റ്‌ജെറ്റിന്റെ ശൃംഖല പ്രധാന ഇന്ത്യന്‍ നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ്, ബെംഗളൂരു എന്നിവയെ പ്രധാന വിയറ്റ്‌നാമീസ് ലക്ഷ്യസ്ഥാനങ്ങളായ ഹാ നോയി, ഹോ ചി മിന്‍ സിറ്റി, ഡാ നാങ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. വിപുലമായ റൂട്ട് മാപ്പും താങ്ങാനാവുന്ന നിരക്കുകളും വിയറ്റ്‌ജെറ്റ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട കാരിയറായി വേഗത്തില്‍ വളര്‍ന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img